എതിരില്ലാത്ത മൂന്നു ഗോളിന് ഡോര്‍ട്ടുമുണ്ട് വിജയം
ഞായറാഴ്ച യൂണിയൻ ബെർലിനിൽ നടന്ന മത്സരത്തിൽ മാർക്കോ റിയൂസിന്റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ബോറൂസിയ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചു.വിജയത്തോടെ ബൊറൂസിയ ഡോർട്ട്മുണ്ട്, ബുണ്ടസ്ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കുമായുള്ള വിടവ് ആറ് പോയിന്റായി കുറച്ചു.മികച്ച ഗോൾ സ്‌കോറർ എർലിംഗ് ഹാലൻഡിന് പരിക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ ഇന്നലെ റ്യൂസിനു ആയി.
ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോള്‍ നേടിയ റ്യൂസ് ഡോര്‍ട്ടുമുണ്ടിനു വ്യക്തമായ ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയുടെ ഭൂരിഭാഗവും നിയന്ത്രണത്തിൽ തുടർന്ന ബോറൂസിയക്ക് വേണ്ടി റാഫേൽ ഗ്വെറിറോ മൂന്നാമത്തേ ഗോളും കൂടി നേടിയതോടെ മത്സരം അവസാനിപ്പിച്ചു.ബയര്‍ ലേവര്‍കുസന്റെ കൈയ്യില്‍ നിന്നും രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍വി നേരിട്ട ബോറൂസിയക്ക് ഈ തിരിച്ചുവരവ് നല്‍കുന്ന ഊര്‍ജം വലുതായിരിക്കും.