റയല്‍ vs വിയാറയല്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു
ശനിയാഴ്ച വിയാറയലിൽ റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ വീണു.ഗാരെത് ബെയ്ൽ പരിക്കിൽ നിന്ന് മടങ്ങിയെങ്കിലും ഒരു വിജയത്തോടെ തിരിച്ചുവരവ് അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞില്ല.ഓഗസ്റ്റിനു ശേഷം ആണ് താരം റയലിന് വേണ്ടി മടങ്ങി എത്തുന്നത്.എന്നാലും ആദ്യ പകുതി താരം മോശം ആക്കിയില്ല.
വിയാറയൽ ഗോൾകീപ്പർ ജെറോണിമോ റുല്ലി നിരവധി സേവുകൾ നടത്തി കൊണ്ട് മൂന്ന് പോയിന്റുമായി മാഡ്രിഡ് വീട്ടിലേക്ക് പോകുന്നത് തടഞ്ഞു.മത്സരത്തിനു ശേഷം കാർലോ ആൻസലോട്ടിയുടെ ടീം ഒന്നാമത്തെ സ്ഥാനത്ത് തന്നെ തുടരുന്നു,വിയാറയല്‍ ആറാം സ്ഥാനത്തും.മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അന്‍സലോട്ടി ബെയിലിന്റെ പ്രകടനം വളരെ മികച്ചത് ആയിരുന്നു എന്നും പിഎസ്ജിക്കെതിരെ താരം ഇറങ്ങുമോ എന്ന ഉറപ്പ് ഇപ്പോള്‍ നല്കാന് ആവില്ല എന്നും വെളിപ്പെടുത്തിയിരുന്നു.






































