രണ്ടാമൂഴത്തില്‍ തന്റെ വരവറിയിച്ച് ലംപാര്‍ഡ്
എവർട്ടണിന്റെ ആദ്യ പകുതിയിലെ തകർപ്പൻ പ്രകടനം ശനിയാഴ്ച ഗുഡിസൺ പാർക്കിൽ ലീഡ്സ് യുണൈറ്റഡിനെതിരെ വിലയേറിയ മൂന്നു പോയിന്റ് നേടി കൊടുത്തു.കഴിഞ്ഞ മാസം അവസാനം ചുമതലയേറ്റ ശേഷം മാനേജർ ഫ്രാങ്ക് ലാംപാർഡിന്റെ ആദ്യത്തെ പ്രീമിയർ ലീഗ് വിജയം വളരെ വർണ്ണാഭമായി.എതിരില്ലാത്ത മൂന്നു ഗോളിനാണ് എവര്ട്ടന് ലീഡ്സിനെ പരാജയപ്പെടുത്തിയത്.
ഈ വിജയം തരംതാഴ്ത്തൽ ആശങ്കകൾ ലഘൂകരിക്കുകയും 16-ാം സ്ഥാനത്തുള്ള എവർട്ടന് നേരിയ ആശ്വാസം കൂടി നല്കുന്നു.പത്താം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഷേമസ് കോള്മാന് ആദ്യ ഗോള്‍ നേടിയപ്പോള്‍ ,23 ആം മിനുട്ടില്‍ മൈക്കല്‍ കീനും ആദ്യ പകുതിയില്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.മൂന്നാം ഗോള്‍ എവര്ട്ടണ് വേണ്ടി നേടികൊടുത്തത് ആന്തണി ഗോര്‍ഡന്‍ ആണ്.തോല്‍വി നേരിട്ടെങ്കിലും ഇപ്പോഴും എവര്ട്ടന് മുകളില്‍ തന്നെ ആണ് ലീഡ്സ് യുണൈറ്റഡ്