ബാഴ്സ സിഈഒ ഫെറാൻ റിവേർട്ടർ രാജിവച്ചു !!!
ബാഴ്‌സലോണ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെറാൻ റിവേർട്ടർ രാജിവച്ചു, സിഇഒ ഫെറാനുമായി പ്രസിഡന്റ്റ് ആയ ജോവാൻ ലാപോർട്ടയും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ഏറ്റവും പുതിയതാണ് സ്‌പോട്ടിഫൈയുമായുള്ള ക്ലബ്ബിന്റെ സ്പോൺസർഷിപ്പ് കരാർ എന്ന് വൃത്തങ്ങൾ ESPN-നോട് പറഞ്ഞതായി ആണ് റിപ്പോര്‍ട്ട് ഉള്ളത്.ചൊവ്വാഴ്‌ച ബാഴ്‌സലോണയുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവന പറയുന്നത് അദ്ദേഹം രാജി വക്കുന്നത് “വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങൾ മൂലം ആണ് എന്നതാണ്.
എന്നിരുന്നാലും, ക്യാമ്പ് നൗവിൽ ജോലിയിൽ പ്രവേശിച്ചതുമുതൽ നിരവധി പ്രശ്‌നങ്ങളിൽ റിവേർട്ടർ ലാപോർട്ടയുമായി വിയോജിച്ചിരുന്നുവെന്ന് ഉറവിടങ്ങൾ ESPN-നോട് പറഞ്ഞു.സ്വീഡിഷ് കമ്പനിയുമായുള്ള ചർച്ചകളിൽ റിവേർട്ടർ അടിസ്ഥാനപരമായ പങ്ക് വഹിച്ചിരുന്നു, എന്നാൽ കരാറിന്റെ അന്തിമ നിബന്ധനകളിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു, അവയിൽ പലതും അവസാന നിമിഷം പരിഷ്കരിക്കപ്പെട്ടത് ഫെറാന്‍ റിവേര്‍ട്ടറെ ചൊടിപ്പിച്ചു എന്നതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.$320 മില്യൺ വിലമതിക്കുന്ന മൂന്ന് വർഷത്തെ കരാറില്‍ ആണ് സ്ട്രീമിംഗ് മ്യൂസിക് പ്ലാറ്റ്‌ഫോമുമായി ലാലിഗ ടീം ഏര്‍പ്പെട്ടിട്ടുള്ളത്.