Foot Ball Top News

അറുപത് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെനഗൽ നേഷൻസ് കപ്പ് ജേതാക്കൾ

February 7, 2022

author:

അറുപത് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെനഗൽ നേഷൻസ് കപ്പ് ജേതാക്കൾ

ചരിത്രത്തിലെ രണ്ട് ഫൈനൽ തോൾവികൾക്ക് ശേഷം സെനഗൽ ഈജിപ്തിനെ മറികടന്ന് ആദ്യമായി നേഷൻസ് കപ്പ് സ്വന്തമാക്കി. മത്സരത്തിൻ്റെ റെഗുലർ ടൈമിൽ ലഭിച്ച പെനാൾട്ടി കിക്ക് പഴാക്കിയ
സെനഗലിൻ്റെ ലിവർപൂൾ താരം സദിയോ മാനെക്ക് ഷൂട്ട് ഔട്ടിൽ പിഴച്ചില്ല. തൻ്റെ ക്ലബ്ബ് പാർട്ണറായ സലക്ക് പെനൽറ്റി കിക്ക് എടുക്കാൻ അവസരം നൽകാതെ തൻറെ രാജ്യത്തിൻ്റെ അറുപത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാനെയുടെ പെനാൽറ്റി ഈജിപ്ത് ഗോൾകീപ്പറെ മറികടന്ന് വല കുലുക്കി. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സെനഗൽ നേഷൻസ് കപ്പ് ഫൈനലിൽ എത്തിയത് കഴിഞ്ഞ രണ്ട് തവണയും ഫൈനലിൽ തോൽവിയോടെ മടങ്ങിയെങ്കിലും ഇത്തവണ തോൽക്കാൻ തയ്യാറല്ലായിരുന്നു മാനെയും കൂട്ടരും. മത്സരത്തിൽ ഉടനീളം ഇരു ടീമുകൾക്കും ഗോൾ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്ന് നിന്നത് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പക്ഷെ എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്.സെനഗലിന് വേണ്ടി കിക്ക് എടുത്ത നാലു പേരും ലക്ഷ്യം കണ്ടപ്പോൾ ഈജിപ്തിനു രണ്ട് തവണയാണ് സെനഗൽ ഗോൾ കീപ്പർ മെണ്ടിയെ കബളിപ്പിച്ച് ലക്ഷ്യം കാണാൻ ആയത്.സാദിയോ മാനെ എടുത്ത നാലമത്തെ കിക്ക് ഈജിപ്ത് ഗോൾകീപ്പറെ മറികടന്നതോടെ സെനഗൽ ചരിത്രത്തിൽ ആദ്യമായി നേഷൻസ് കപ്പിൽ മുത്തമിട്ടു.

Leave a comment