എഫ്എ കപ്പ് ; അഞ്ചാം റൌണ്ടിലേക്ക് കടന്നു ലിവര്‍പൂള്‍
ഞായറാഴ്ച ആൻഫീൽഡിൽ നടന്ന എഫ്എ കപ്പ് നാലാം റൗണ്ടിൽ കാർഡിഫിനെ ലിവർപൂള്‍ 3-1 ന് തോൽപ്പിച്ചു.പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഹാർവി എലിയട്ട് സ്കോർ ചെയ്തതും ലിവര്‍പൂളിന്റെ വിജയത്തിന് ഇരട്ടി മധുരം നല്കുന്നു.സെപ്തംബർ മുതൽ യൂർഗൻ ക്ലോപ്പിന്റെ ടീമിനായി എലിയട്ട് കളിച്ചിട്ടില്ല.ഡിയോഗോ ജോട്ടയുടെയും തകുമി മിനാമിനോയുടെയും ഗോളുകൾ ആതിഥേയരെ 2-0ന് മുന്നിലെത്തിച്ചു.
ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഷോട്ട് മാത്രം ലക്ഷ്യത്തിലെത്തിച്ച മത്സരത്തിന്റെ തുടക്കം വളരെ പതുകെ ആയിരുന്നു.53-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ഫ്രീകിക്കിൽ നിന്ന് ആണ് ജോട്ട ലിവര്‍പൂളിനു ലീഡ് ഇന്ദി കൊടുത്തത്.79-ാം മിനിറ്റിൽ റൂബിൻ കോൾവെല്ലിലൂടെ കാർഡിഫ് ഒരു ഗോൾ മടക്കി, പക്ഷേ അപ്പോഴേക്കും മത്സരത്തിന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ ലിവർപൂൾ നോർവിച്ചിന് ആതിഥേയത്വം വഹിക്കും.