സിദാന് – റൊണാള്‍ഡോ സഖ്യം വീണ്ടും പാരീസില്‍ ഒന്നിക്കുമോ ?
വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിലെ ഹോട്ട്സീറ്റിൽ പോചെറ്റിനോയ്ക്ക് പകരം സിദാൻ എത്തുമെന്ന് ഫ്രഞ്ച് മാധ്യമമായ le10 സ്പോർട് അവകാശപ്പെടുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോടൊപ്പം പിഎസ്ജിയില്‍ ചേരണമെന്ന് സിനദീൻ സിദാൻ ആഗ്രഹിക്കുന്നു.
സിദാനും റൊണാൾഡോയും ഒരുമിച്ച് മൂന്ന് ചാമ്പ്യൻസ് ലീഗുകൾ നേടി റയൽ മാഡ്രിഡിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. 2018-ലെ വേനൽക്കാലത്ത് ഇരുവരും ഒരേ സമയം ലോസ് ബ്ലാങ്കോസ് വിട്ടു.ഒരു താരനിബിഡമായ PSG സ്ക്വാഡിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ മൗറീഷ്യോ പോച്ചെറ്റിനോ പാടുപ്പെടുകയാണ് ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഭാവി നിലവില്‍ അനിശ്ചിതത്തില്‍ ആണ്.ഫ്രഞ്ച് ഇതിഹാസം ആയ സിദാന് പിഎസ്ജിയെ നേര് വഴിയിലൂടെ നയിക്കാന്‍ കഴിയും എന്നാണ് മാനെജ്മെന്റ് വിശ്വസിക്കുന്നത്.എന്നാല്‍ മെസ്സി നെയ്മര്‍ പോലുള്ള താരങ്ങള്‍ ഉള്ളപ്പോള്‍ റൊണാള്‍ഡോയെ പോലൊരു താരത്തിന് വേണ്ടി പിഎസ്ജി ഇനിയും പണം മുടക്കുമോ എന്ന കാര്യവും ആരാധകര്‍ കാത്തിരിക്കുന്ന കാര്യമാണ്.






































