Uncategorised

റയലിനെതിരെ സുല്‍ത്താന്‍ ഇറങ്ങും ???

February 4, 2022

റയലിനെതിരെ സുല്‍ത്താന്‍ ഇറങ്ങും ???

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി പരിക്കില്‍ നിന്ന്  പിഎസ്ജി ലെഫ്റ്റ് വിങ്ങർ നെയ്മർ മികച്ച രീതിയില്‍ സുഖം പ്രാപ്പിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ട്‌.മാച്ച് ഡേ 15 ന് സെന്റ്-എറ്റിയെനെതിരെ 3-1 ന് പിഎസ്ജിയുടെ വിജയത്തിൽ മുൻ ബാഴ്‌സലോണ ഫോർവേഡ് കണങ്കാലിന് പരിക്കേറ്റപ്പോള്‍ 2021 നവംബർ മുതൽ ബ്രസീലിയൻ താരം പിഎസ്ജി ജേഴ്സി അണിഞ്ഞിട്ടില്ല.

Ligue 1 ന്റെ ഔദ്യോഗിക ഔട്ട്‌ലെറ്റ് അനുസരിച്ച്, നെയ്മറിന്റെ വീണ്ടെടുക്കൽ ട്രാക്കിലാണെന്നും ഫെബ്രുവരി 15 ന് റയൽ മാഡ്രിഡ് നഗരത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ താരം 100 ശതമാനം ഫിറ്റ്‌ ആയിരിക്കും എന്നും വെളിപ്പെടുത്തുന്നു.ക്ലബ്ബിന്റെ ഫിസിയോകളുമായി വ്യക്തിഗത പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് താരം ബുധനാഴ്ച തന്റെ ടീമംഗങ്ങൾക്കൊപ്പം ഭാഗിക പരിശീലന സെഷനിൽ പങ്കെടുത്തു.

Leave a comment