മോശം ഫോം,പരിക്ക് ; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ലയണൽ മെസ്സിയെയും നെയ്മറെയും പരസ്യമായി ആക്ഷേപിച്ചു
പ്രശസ്ത ഫ്രഞ്ച് സ്‌പോർട്‌സ് ജേണലിസ്റ്റ് പാസ്‌കൽ പ്രൗഡ്, പിഎസ്‌ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും നെയ്‌മറിനെയും പാരീസുകാർക്ക് വേണ്ടത്ര ഫോം ഗ്രൗണ്ടില്‍ കാണിക്കാത്തതിന് പരോക്ഷമായി വിമര്‍ശിച്ചു.ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ടീമിന് വേണ്ടി അർജന്റീനിയൻ സൂപ്പർ താരം മികച്ച പ്രകടനം നടത്തിയപ്പോള്‍ ലീഗിൽ, അദ്ദേഹത്തിന്റെ എണ്ണം വളരെ കുറവാണ്. ഏഴ് തവണ ബാലൺ ഡി ഓർ നേടിയ താരം 44 ഷോട്ടുകൾ പരീക്ഷിച്ചിട്ടും 12 മത്സരങ്ങളിൽ നിന്ന് ഒരു തവണ മാത്രമാണ് വലകുലുക്കിയത്.
മെസ്സിയുടെയും നെയ്മറുടെയും കളി വളരെ വൃത്തികെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.70 മില്യണ്‍ വാങ്ങിയിട്ട് പോലും ഇപ്പോഴും ബാഴ്സയേ മെസ്സി മറക്കാത്തത് അദ്ദേഹത്തിന്റെ മാനസികവൈകല്യം ആണ് എന്നും പാസ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.ഏതു കാലവും പരിക്കില്‍ ഏര്‍പ്പെട്ട നെയ്മര്‍ പിഎസ്ജിക്ക് പറ്റിയ ഒരു താരം അല്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.






































