ധോണി എങ്ങനെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്ന് വ്യതസ്തന്‍ ആകുന്നു എന്ന് വിവരിച്ച് ചഹല്‍
ഇന്ത്യൻ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹല്‍ മുൻ ക്യാപ്റ്റൻ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ ഉയർച്ചയിൽ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി. ധോനിക്കൊപ്പം കളിക്കുമ്പോൾ ചഹലിനും കുൽദീപിനും ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റിനു പിന്നിലെ സാന്നിധ്യം അവരുടെ ജോലി എളുപ്പമാക്കിയത്രേ.
തന്റെ യൂട്യൂബ് ചാനലിൽ രവിചന്ദ്രൻ അശ്വിനോട് സംസാരിച്ച ചാഹൽ 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 64 റൺസ് വഴങ്ങിയ ഒരു ടി20 മത്സരത്തിലെ സംഭവ വികാസങ്ങള്‍ ആണ് ചഹല്‍ ഓര്‍ത്തെടുത്തത്.”ഒരിക്കൽ, 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ എനിക്ക് 64റണ്‍സ് ലഭിച്ചു.അപ്പോള്‍ അദേഹം എന്നോട് ഓവര്‍ തി വിക്കറ്റ് എറിയാന്‍ പറഞ്ഞു,ഞാന്‍ അത് പോലെ ചെയ്തപ്പോള്‍ വീണ്ടും ഹെന്രിച്ച് ക്ലാസന്‍ എന്നെ സിക്സിനു പറത്തി.ഇനി എന്ത് ചെയ്യണമെന്നു ഞാന്‍ ചോദിച്ചപ്പോള്‍ വേഗം ഓവര്‍ തീര്‍ക്ക്,വല്ലാതെ തല പുകക്കണ്ട എന്നും, ഇന്ന് എന്‍റെ ദിവസം അല്ല എന്നും അദ്ദേഹം പറഞ്ഞു.”ചഹല്‍ ആശ്വിനോട് പറഞ്ഞു.അദ്ദേഹത്തിന്റെ ഈ പെരുമാറ്റം തന്നില്‍ വളരെ നല്ല മാറ്റം വരുത്തി എന്നും ചഹല്‍ അഭിപ്രായപ്പെട്ടു.