ബാഴ്സയില്‍ അനിശ്ചിതത്വം തുടരുന്ന താരത്തിനെ റാഞ്ചാന്‍ പിഎസ്ജി
ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.2019-ൽ അയാക്സിൽ നിന്ന് ബാഴ്സലോണയിൽ ചേർന്ന ഡി ജോങ്, 24-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച യുവ മിഡ്ഫീൽഡർമാരിൽ ഒരാളായി പേരെടുത്തു കഴിഞ്ഞു.തുടക്കത്തില്‍ എല്ലാം മികച്ച രീതിയില്‍ പോയിരുന്നു എങ്കിലും താരം ഇപ്പോള്‍ ക്ലബിന്റെ നിലവാരത്തിന് ഒത്തു ഉയരുന്നില്ല എന്നത് ആണ് ഈ ട്രാന്‍സഫര്‍ വാര്‍ത്തക്ക് കാരണം.
ബാഴ്സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 14 അസിസ്റ്റുകളും ഡി ജോംഗ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ട്രാന്‍സഫര്‍ ജാലകത്തിൽ ഒരു വലിയ മാറ്റം ആണ് സാവി കൊണ്ടുവരാന്‍ പോകുന്നത് എന്നത് പരസ്യമായ രഹസ്യം ആയിരിക്കെ ഡി യോംഗ് അടക്കം പല താരങ്ങളുടെയും ഭാവിയില്‍ അനിശ്ചിതത്വം തുടരുന്നു.