ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങളിൽ അറസ്റ്റിലായതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാ മേസൺ ഗ്രീൻവുഡ് ഉൽപ്പന്നങ്ങളും വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യും
20-കാരനെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതിന് ശേഷം സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിന്റെ പേരില്‍ ഉള്ള എല്ലാ പ്രോഡക്റ്റ് കിറ്റുകളും യുണൈറ്റഡ് മാറ്റി.ഇംഗ്ലീഷ് സ്ട്രൈക്കറുടെ മുൻ പങ്കാളിയോട് താരം മോശമായി പെരുമാറി എന്ന അരോപണം ഉള്‍പ്പെട്ടിട്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.
ബലാത്സംഗത്തിനും ആക്രമണത്തിനും സംശയിച്ച് ആണ് പോലീസ് കേസ് എടുത്തത്.കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ” മേസൺ ഗ്രീൻവുഡിനെ പരിശീലനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ഒരു പ്രസ്താവന ഇറക്കിയിരുന്നു.വിവാദങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുവരുന്നത് ഗ്രീൻവുഡിന് അസാധ്യമായിരിക്കും.സ്ട്രൈക്കറേ ക്ലബ് അടുത്ത ഏറ്റവും വലിയ സംഭവം ആയി കണ്ടിരുന്നു എന്നിരുന്നാലും, വിവാദം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിന് വിരാമമിടുന്ന ലക്ഷണം ആണ് കാണുന്നത്.