European Football Foot Ball Top News

മോഡ്രിച്ചിന് രണ്ടാം ബാലോന്‍ഡി ഓര്‍ നല്‍കണം എന്ന് പെരെസ്

January 17, 2022

മോഡ്രിച്ചിന് രണ്ടാം ബാലോന്‍ഡി ഓര്‍ നല്‍കണം എന്ന് പെരെസ്

ലൂക്കാ മോഡ്രിച്ചിന്റെ നിലവിലെ ഫോം മറ്റൊരു ബാലൺ ഡി ഓർ ട്രോഫി നേടുന്നതിന് യോഗ്യമാണെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് വിശ്വസിക്കുന്നു.ഞായറാഴ്ച നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ അത്‌ലറ്റിക് ക്ലബ്ബിനെ 2-0 ന് തോൽപ്പിച്ച് മാഡ്രിഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയതും താരം തന്നെ ആയിരുന്നു.

മോഡ്രിച്ചും  ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസും അവരുടെ റോളുകള്‍ വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് പെരസ് വിശ്വസിക്കുന്നത്.ഇരുവരെ പുകഴ്ത്തുന്നത് കൂടെ അദ്ദേഹം ബ്രസീലിയന്‍ വിംഗ് ബാക്ക് മാര്‍സലോയേയും ഏറെ പ്രശംസിച്ചു.പ്രായം തളര്‍ത്താത പോരാളിയായ മോഡ്രിച്ചിന് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് മറ്റു ഏതു യുവ താരവും ആദ്യ ഇലവനില്‍ ഇടം നേടുന്നില്ല എന്നതും അദ്ദേഹത്തിന്റെ ഫോമിന്‍റെ ആഴം വ്യക്തം ആക്കുന്നു.

Leave a comment