European Football Foot Ball Top News

EFL ആദ്യ സെമിയില്‍ ലണ്ടന്‍ ഡര്‍ബി

January 5, 2022

EFL ആദ്യ സെമിയില്‍ ലണ്ടന്‍ ഡര്‍ബി

ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ അന്റോണിയോ കോണ്ടെ ബുധനാഴ്ച രാത്രി ചെൽസിയുമായുള്ള തന്റെ ടീമിന്റെ EFL കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിനായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് വണ്ടി കയറും.ബ്ലൂസ് ബ്രെന്റ്‌ഫോർഡിനെ 2-0 ന് തോൽപ്പിച്ച് അവസാന നാലിലെത്തിയപ്പോള്‍ ടോട്ടന്‍ഹാം ക്വാർട്ടറിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-1 ന് പരാജയപ്പെടുത്തിയിട്ടാണ് ഇവിടം വരെ എത്തിയത്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേക്കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

തുടക്കം മികച്ചത് ആയിരുന്നു എങ്കിലും പ്രീമിയര്‍ ലീഗ് റേസില്‍ വളരെ പിന്നോട്ട് ആണ് ചെല്‍സി നിലവില്‍.ടൂഷലിന്റെ ടീം നിലവാരത്തിന് ഒത്തു ഉയരുന്നില്ല എന്ന ആരോപണം കഴിഞ്ഞ മൂന്നു നാല് ആഴ്ച്ചയായി തുടര്‍ച്ചയായി ഉയരുന്നു.കൊണ്ടെക്ക് ശേഷം ടോട്ടന്‍ഹാം സ്ഥിരത കണ്ടെത്താന്‍ പാടുപെടുന്നു എങ്കിലും കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ അവര്‍ തോല്‍വി നേരിട്ടിട്ടില്ല.

Leave a comment