ഹാലന്‍ഡിന്റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് ലപോര്‍ട്ട
എഫ്സി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട, എർലിംഗ് ഹാലൻഡിനെ ബാഴ്സയിലേക്ക് മാറ്റുമെന്ന അഭ്യൂഹത്തെക്കുറിച്ച് തന്റെ മൗനം വെടിഞ്ഞു.ഹാലണ്ടിന്റെ പേര് പരാമർശിക്കാൻ വിസമ്മതിച്ച ലപോര്‍ട്ട ഈ ട്രാന്‍സഫര്‍ തന്റെ ഏറ്റവും വലിയ സ്വപ്നം ആണ് എന്നും പറഞ്ഞു.
“ഞങ്ങള്‍ ഏറെ പ്രതിസന്തി നേരിടുന്നു.എന്നത് ശരി തന്നെ.എന്നാല്‍ എല്ലാ കാര്യങ്ങളും മുറക്ക് ചെയ്താല്‍ പെട്ടെന്ന് തന്നെ എല്ലാം തിരിച്ചു പഴയ നിലയിലേക്ക് പോകും എന്നാണ് ഞാന്‍ കരുതുന്നത്.അതിനു വേണ്ടി ടെക്ക്നിക്കല്‍ വിഭാഗം ഏറെ പാടുപ്പെടുന്നുണ്ട്.ഫെറാന്‍ ടോറസിന്റെ സൈനിംഗ് തന്നെ ഇതിനു ഒരു തെളിവ് ആണ്.ബാഴ്സ ഇപ്പോഴും തന്റെ ഗ്ലാമര്‍ നിലനിര്‍ത്തുന്നു എന്ന ഒരു സത്യം ഈ ട്രാന്‍സഫര്‍ കൊണ്ട് ലോകം മനസിലാക്കുന്നു.”ലപോര്‍ട്ട പറഞ്ഞു.






































