European Football Foot Ball Top News

പുതുവത്സരത്തിന് തോല്‍വിയോടെ തുടങ്ങി യുണൈറ്റഡ്

January 4, 2022

പുതുവത്സരത്തിന് തോല്‍വിയോടെ തുടങ്ങി യുണൈറ്റഡ്

തിങ്കളാഴ്ച പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 1-0ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്കിന്റെ കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി.ജോവോ മൗട്ടീഞ്ഞോയുടെ 82-ാം മിനിറ്റിലെ സ്‌ട്രൈക്ക് 1980-ന് ശേഷം ഓൾഡ് ട്രാഫോർഡിൽ വോൾവ്‌സിന് ആദ്യ വിജയം നേടിക്കൊടുത്തു.വിജയം വൂള്‍വ്സിനെ എട്ടാം സ്ഥാനത്തേക്ക് എത്തിച്ചു.മോശം പ്രകടനത്തിന് ശേഷം യുണൈറ്റഡ്, 31 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയിൽ തന്നെ  വോൾവ്‌സ് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.പുറത്താക്കപ്പെട്ട ഒലെ ഗുന്നർ സോൾസ്‌ജെയറിൽ നിന്ന് ചുമതലയേറ്റ ശേഷം സീസൺ അവസാനം വരെ യുണൈറ്റഡിന്റെ ചുമതല വഹിക്കാന്‍ പോകുന്ന ജർമ്മൻ റാങ്‌നിക്കിന്റെ ഹൈ പ്രെസ്സിംഗ് ഗെയിം കളിക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് ഏറെ പരിമിതി ഉണ്ട് എന്ന് തെളിഞ്ഞ മത്സരം ആയിരുന്നു ഇന്നലത്തേത്.

 

 

Leave a comment