European Football Foot Ball Top News

ഇത് പുതിയ ആഴ്സനല്‍!!!

December 27, 2021

ഇത് പുതിയ ആഴ്സനല്‍!!!

ഞായറാഴ്ച നോർവിച്ച് സിറ്റിയിൽ നടന്ന മത്സരത്തിൽ ആഴ്‌സണൽ 5-0ന് സുഖകരമായ വിജയം നേടി.2017-ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള പരിശ്രമം നടത്തുന്ന  മാനേജർ മൈക്കൽ അർട്ടെറ്റയുടെ ടീം തുടർച്ചയായ നാല് ലീഗ് വിജയം നേടിയതിനാൽ   19 ഗെയിമുകൾക്ക് ശേഷം 35 പോയിന്ടോടെ ആഴ്‌സണല്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ആറാം മിനുട്ടില്‍ തന്നെ ലീഡ് നേടി കൊടുത്തു സാക്ക തന്‍റെ മാനേജറിന്റെ വിശ്വസ്ഥത കാത്തു.രണ്ടാം പകുതിക്ക് തൊട്ട് മുന്നേ കിയെരന്‍ ടിയെര്‍ണി രണ്ടാം ഗോള്‍ നേടി ലീഡ് ഇരട്ടിപ്പിച്ചു.ലക്കസാട്ടെ,സ്മിത്ത് റോവേ എന്നിവര്‍ ബാക്കിയുള്ള ഗോള്‍ നേടിയപ്പോള്‍ 67 ആം മിനുട്ടില്‍ സാക്ക തന്‍റെ പേരില്‍ ഉള്ള രണ്ടാം ഗോള്‍ കുറിച്ചു.

 

 

Leave a comment