അവിശ്വസനീയം ലിവര്‍പൂള്‍ !!!!
പെനാൽറ്റിയിൽ 5-4ന് ലെസ്റ്റർ സിറ്റിയെ തോൽപിച്ച ലിവർപൂൾ കരാബാവോ കപ്പ് സെമിഫൈനലിലെത്തി.സെമിഫൈനലിൽ ആഴ്സണലിനെ നേരിടാൻ ആണ് ലിവര്‍പൂള്‍ തയ്യാര്‍ എടുക്കുന്നത്.നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.ജാമി വാർഡി 13-ാം മിനിട്ട് ആയപ്പോള്‍ ഫോക്സിന് രണ്ട് ഗോളിന്റെ ലീഡ് നൽകി, 20-ാം മിനിറ്റിൽ അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ ആതിഥേയർക്കായി ഒരു ഗോള്‍ നേടി എങ്കിലും ആദ്യ പകുതി തീരുമ്പോഴേക്കും മാഡിസന്‍ മൂന്നാം ഗോള്‍ നേടി.
68-ാം മിനിറ്റിൽ കോപ്പിന് മുന്നിൽ ഒരു ഗോളിലൂടെ ജോട്ട ലിവർപൂളിന് ജീവൻ നൽകി, പക്ഷേ കളി അവസാനിക്കാന്‍ പോകുന്ന നിമിഷങ്ങളില്‍ മിനാമിനോയുടെ ഗോളാണ് ഇരു ടീമുകളെയും പെനാൽറ്റിയിലേക്ക് അയച്ചത്.ഇരു ടീമുകളും ആറു അവസരങ്ങളില്‍ നിന്നും അഞ്ചും നാലും പെനാള്‍ട്ടികള്‍ നേടി.






































