European Football Foot Ball Top News

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയലിന് വിജയം

December 23, 2021

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയലിന് വിജയം

റയൽ മാഡ്രിഡ് കരീം ബെൻസെമയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍  നേടി അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ വിജയിച്ചു.ആദ്യ ഏഴ് മിനിറ്റിനുള്ളിൽ ബെൻസെമ രണ്ട് ഗോളുകൾ നേടി, എന്നാൽ ആതിഥേയർ ഉടൻ തന്നെ ഒയ്ഹാൻ സാൻസെറ്റിന്റെ ഒരു ഗോളിൽ തിരിച്ചു വരവിന് സാധ്യത കാണിച്ചു എങ്കിലും അതിനു ശേഷം ഒരു ഗോള്‍ പോലും ഇരു ടീമുകളും നേടിയില്ല.

ബെൻസെമ തന്റെ പ്രൊഫഷണൽ കരിയറിലെ 400 ഗോൾ മാർക്ക് ഭേദിച്ച മത്സരം കൂടി ആയിരുന്നു ഇന്നലത്തെത്.വിജയത്തോടെ റയല്‍ തങ്ങളുടെ ലീഗ് കിരീടം നേടുന്നതിന് കൂടുതല്‍ അടുത്തു.എട്ട് പോയിന്റ്‌ ലീഡ് നിലവില്‍ അവര്‍ക്ക് ഉണ്ട്.സെവിയ രണ്ടാം സ്ഥാനത്തും,ബെറ്റിസ്‌ മൂന്നാം സ്ഥാനത്തും തുടരുന്നു.റയലിന്റെ വൈരികള്‍ ആയ ബാഴ്സ അത്ലറ്റിക്കോ എന്നിവര്‍ ഏഴും അഞ്ചും സ്ഥാനത്ത് ആണ്.

Leave a comment