അത്ലറ്റിക്കോക്ക് ഞെട്ടല്‍
ബുധനാഴ്ച ഗ്രാനഡയിൽ നടന്ന മത്സരത്തിൽ ലാലിഗ ചാമ്പ്യൻമാർ 2-1 ന് ഞെട്ടിക്കുന്ന തോൽവിയിലേക്ക് വഴുതിവീണതിനെത്തുടർന്ന് അത്ലറ്റിക്കോ മാഡ്രിഡ് ബോസ് ഡീഗോ സിമിയോണി കൂടുതൽ സമ്മർദ്ദം നേരിടുന്നു.ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്ത് ഉള്ള ഗ്രനാഡയോട് തോറ്റത് സിമിയോണിക്കും കൂട്ടര്‍ക്കും ഒരു ഞെട്ടല്‍ തന്നെ ആയിരുന്നു.2011ൽ സിമിയോണി ചുമതലയേറ്റ ശേഷം അത്ലറ്റിക്കോ തുടർച്ചയായി നാല് ലീഗ് മത്സരങ്ങളിൽ തോറ്റതോടെ, സിമിയോണിയുടെ കോച്ചിംഗ് കരിയറിന് പോലും ഇത് ഒരു വെല്ലുവിളി ആയേക്കാം എന്ന അവസ്ഥയാണ്.
രണ്ട് മിനിറ്റിനുള്ളിൽ തന്നെ ജോവോ ഫെലിക്സ് അത്ലറ്റിക്കോക്ക് ബോക്സിന്റെ അരികിൽ നിന്ന് ഒരു മികച്ച ഷോട്ടിലൂടെ ലീഡ് നേടി കൊടുത്തു.എന്നാൽ 15 മിനിറ്റിനുശേഷം ഡാർവിൻ മാച്ചിസിന്റെ തകർപ്പൻ ലോംഗ് ഷോട്ടിലൂടെ ഗ്രാനഡ സമനില പിടിച്ചു.ഗ്രനാഡ രണ്ടാം ഗോള്‍ നേടിയത് 61 ആം മിനുട്ടില്‍ ജോർജ് മോളിനയുടെ ബൂട്ടില്‍ നിന്നായിരുന്നു.






































