European Football Foot Ball Top News

ആല്‍ബ,ഡീപെയ് എന്നിവര്‍ക്ക് പരിക്ക്

December 10, 2021

ആല്‍ബ,ഡീപെയ് എന്നിവര്‍ക്ക് പരിക്ക്

ബുധനാഴ്ച രാത്രി ബയേൺ മ്യൂണിക്കിനെതിരെ പരിക്കേറ്റതിനെ തുടർന്ന് മെംഫിസ് ഡിപേക്ക് വിശ്രമം അനിവാര്യം ആണ് എന്ന് ബാഴ്സ സ്ഥിതീകരിച്ചു.നെതർലൻഡ്‌സ് ഇന്റർനാഷണൽ 90 മിനിറ്റ് മുഴുവൻ അലയൻസ് അരീനയിൽ കളിച്ചു.ബാഴ്‌സയുടെ നീണ്ട പരിക്കിന്റെ പട്ടികയിൽ മെംഫിസ് മാത്രമല്ല ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയും ഉണ്ട്.അദ്ദേഹത്തിനും അടുത്ത കുറച്ച് ആഴ്‌ചകളും നഷ്‌ടമാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തുടയെല്ലിന് പരിക്കേറ്റ സെർജി റോബർട്ടോയ്ക്ക് ഫിൻലൻഡിൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു. 29-കാരനായ താരം എപ്പോള്‍ മടങ്ങി എത്തും എന്ന് അറിയില്ല.എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് അദ്ദേഹത്തിന് നാല് മാസം നഷ്ടമാകുമെന്നാണ് കണക്ക്.ടീമിലെ പ്രധാന കണ്ണികള്‍ ആയ ഇവര്‍ ഇല്ലാതെ സാവി എങ്ങനെ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തും എന്നതും ക്ലബിന് തലവേദന സൃഷ്ട്ടിക്കുന്നു.

Leave a comment