യൂറോപ്പയും ഇല്ലാതെ എസി മിലാന് പുറത്ത് ; പോര്‍ട്ടോയെ തോല്പിച്ചു കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് നോക്കൌട്ടിലെക്ക് ഇടം നേടി
ചൊവ്വാഴ്ച എസി മിലാനിൽ 2-1 ന് വിജയിച്ച ലിവർപൂൾ ആറ് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ പൂർത്തിയാക്കി. പോർട്ടോയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ഇടയിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ നേടി കൊണ്ട് വിജയം നേടിയ അത്ലറ്റിക്കോ രണ്ടാം സ്ഥാനം നേടുകയും നോക്കൌട്ട് റൌണ്ടിലേക്ക് കടക്കുകയും ചെയ്തു.നാലാം സ്ഥാനം കൊണ്ട് ത്രിപ്തിപ്പെടെണ്ടി വന്ന എസി മിലാന് യൂറോപ്പ ലീഗില്‍ നിന്നും പുറത്തായി.
ടോമാരി നേടിയ ഗോളില്‍ എസി മിലാന് ലീഡ് നേടി എങ്കിലും സല,ഒറിജി എന്നിവര്‍ ഓരോ ഇടവേളകളില്‍ നേടിയ ഗോളിന് മറുപടി നല്കാന് ഇറ്റാലിയന്‍ ക്ലബിന് കഴിഞ്ഞില്ല.അന്റോയിന്‍ ഗ്രീസ്മാന്,ഡി പോള്‍,കോറിയ എന്നിവര്‍ ആണ് അത്ലട്ടിക്കോക്ക് വേണ്ടി ഗോള്‍ നേടിയത്.പോര്‍ട്ടോയുടെ ആശ്വാസ ഗോള്‍ 96 ആം മിനുട്ടില്‍ സെര്‍ജിയോ ഒലിവേര പെനാല്‍ട്ടിയിലൂടെ നേടി.






































