ചാമ്പ്യന്‍സ് ലീഗില്‍ ക്ലാസിക്ക് പോരാട്ടം
2021-22 ചാമ്പ്യൻസ് ലീഗിലെ ആറ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ നേടാനാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്, ചൊവ്വാഴ്ച രാത്രി എസി മിലാനുമായി ഏറ്റുമുട്ടാൻ സാൻ സിറോ ക്ലോപ്പും കൂട്ടരും സന്ദർശിക്കും.ലിവര്‍പൂള്‍ നോക്കൌട്ട് ഉറപ്പിച്ചപ്പോള്‍ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തിനായുള്ള ത്രിതല പോരാട്ടത്തിലാണ് എസി മിലാന്.
അവര്‍ക്ക് ഇന്നത്തെ മല്‍സരത്തില്‍ വിജയം എന്തായലും നേടണം.മരണ ഗ്രൂപ്പില്‍ അത്ലറ്റിക്കോ മാഡ്രിഡ് പോര്‍ട്ടോ ടീമുകളും ഉള്‍പ്പെടുന്നു.ഇരുവരും ഇന്നത്തെ മത്സരത്തില്‍ ഏറ്റുമുട്ടുന്നുണ്ട്.ആ മത്സരത്തിലെ ഫലം അറിഞ്ഞതിനു ശേഷം മാത്രം ആണ് എസി മിലാന്റെ ചാമ്പ്യന്‍സ് ലീഗ് ഭാവിക്ക് ഒരു തീരുമാനം ആവുകയുള്ളൂ.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.






































