അവസാന ഗ്രൂപ്പ് മത്സരത്തിനു ഒരുങ്ങി പിഎസ്ജി
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ ഫ്രഞ്ച് ടീം പിഎസ്ജി രണ്ടാം സ്ഥാനത്തെത്തുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്, ചൊവ്വാഴ്ച രാത്രി ക്ലബ് ബ്രൂഗിന്റെ സന്ദർശനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.അഞ്ചാം ദിന മത്സരത്തിൽ ലെസ് പാരീസിയൻസ് മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് തോറ്റപ്പോൾ അവരുടെ ബെൽജിയൻ എതിരാളികൾ ആയ ബ്രൂഗ് ആർ ബി ലെപ്സിഗിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെട്ടു.
സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ അവരുടെ സമ്മര്‍ദം ഒരു തരത്തിലും അതിജീവിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല.ഇത്രക്ക് മികച്ച ടീം ഉണ്ടായിട്ടും നെഗറ്റീവ് ഫുട്ബോള്‍ പോചെട്ടീനോയുടെ കീഴില്‍ പിഎസ്ജി കളിക്കുന്നു എന്നതും ആ മത്സരത്തിനു ശേഷം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അവസാന ഗ്രൂപ്പ് മത്സരം ആയതിനാല്‍ എങ്ങനെയും ഇനിയുള്ള പ്രധാന മത്സരങ്ങള്‍ക്കുള്ള തീരുമാനം എടുക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണം ഇന്ന് പോചെട്ടീനോ നടത്തിയേക്കും.






































