തുടക്കം റാഗ്നിക്ക് മോശം ആക്കിയില്ല
ഞായറാഴ്ച പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ഫ്രെഡിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോള്‍ യുണൈറ്റഡിന് വിജയം നേടി കൊടുത്തു.പുതിയ മാനേജർ റാൽഫ് റാഗ്നിക്കിന്റെ അരങ്ങേറ്റ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയിച്ചു.വ്യാഴാഴ്ച ആഴ്‌സണലിനെതിരായ 3-2 വിജയത്തിനിടെ ഡഗൗട്ടിൽ നിന്ന് നയിക്കാൻ പുതിയ മാനേജര്‍ക്ക് കഴിഞ്ഞില്ല.
അതിനാല്‍ ആദ്യ ഒഫീഷ്യല്‍ മത്സരം ആയിരുന്നു ഇന്നലത്തേത്.യുണൈറ്റഡിന്റെ കളിക്കാർ തങ്ങളുടെ പുതിയ മാനേജരുടെ നിർദ്ദേശങ്ങൾ പാലിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.തുടക്കം മുതല്‍ തന്നെ കളിക്കാര്‍ നല്ല രീതിയില്‍ പ്രസ്സിംഗ് കാഴ്ച്ചവച്ചു.75 ആം മിനുട്ടില്‍ പാലസിന് വേണ്ടി ലീഡ് നേടി കൊടുക്കാന്‍ മികച്ച അവസരം കൌയാട്ടെക്ക് ലഭിച്ചു എങ്കിലും അദ്ദേഹത്തിന് അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല.രണ്ടു മിനുട്ടിന് ശേഷം ഫ്രെഡ് യുണൈറ്റഡിന് വേണ്ടി വിജയ ഗോള്‍ നേടുകയും ചെയ്തു.






































