Foot Ball ISL Top News

തുടക്കം തന്നെ മിന്നിച്ച് മുംബൈ

November 23, 2021

തുടക്കം തന്നെ മിന്നിച്ച് മുംബൈ

ഇഗോർ അംഗുലോ കഴിഞ്ഞ സീസണിൽ താൻ ഉപേക്ഷിച്ചിടത്ത് നിന്ന് വീണ്ടും തുടരുന്നു.നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി പണ്ഡിറ്റിൽ നടന്ന 2021-22 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മത്സരത്തിൽ എഫ്‌സി ഗോവയെ 3-0 മാർജിനിൽ പരാജയപ്പെടുത്തി,ആദ്യ പകുതിയിൽ മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ(33,36) അംഗുലോ നേടി.ബ്രസീലിയൻ താരം യോഗോർ കാറ്റാറ്റോയാണ് മുംബൈക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.

നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ.അവസാന സ്ഥാനത്തുള്ള ഗോവ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍  ജംഷഡ്‌പൂർ എഫ്‌സിയെ  തോൽപ്പിച്ച് കൊണ്ട്  ഈ അവസ്ഥയില്‍ നിന്നും വേഗം  കരകയറാൻ ആഗ്രഹിക്കുന്നു.നവംബര്‍ 27 ന് ഹൈദരാഭാദിനു നേരെയാണ് അടുത്ത മുംബൈയുടെ മത്സരം.

Leave a comment