European Football Foot Ball Top News

ഇറ്റലിയെ ഇനി പ്ലേ ഓഫില്‍ കാണാം

November 16, 2021

ഇറ്റലിയെ ഇനി പ്ലേ ഓഫില്‍ കാണാം

തിങ്കളാഴ്ച നോർത്തേൺ അയർലൻഡിനോട് 0-0ന് സമനില വഴങ്ങിയതോടെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യത നേടണം എങ്കില്‍ ഇനി പ്ലേ ഓഫ് കളിക്കണം.ഇറ്റലിയുടെ തോല്‍വി വരമായി ഭവിച്ചത് സ്വിറ്റ്‌സർലൻഡിന് ആയിരുന്നു.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയ സ്വിസ്സ് പട വേള്‍ഡ് കപ്പ്‌ യോഗ്യത നേടി.

12 പ്ലേഓഫ് ടീമുകളിൽ മൂന്ന് ടീമുകൾ മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. സ്വീഡനോട് രണ്ട്  ലെഗുകളില്‍  തോറ്റ് 2018 ലോകകപ്പ് യോഗ്യത  നേടുന്നതിൽ പരാജയപ്പെട്ട ഇറ്റലിക്ക് പ്ലേഓഫുകൾ മനോഹരമായ ഓർമ്മകൾ നൽകുന്നില്ല.സിറോ ഇമ്മൊബൈലിന്റെ അഭാവത്തിൽ അംഗീകൃത സ്‌ട്രൈക്കറില്ലാതെ മൽസരം തുടങ്ങിയ ഇറ്റലിക്ക് അത്ര സുഘകരം ആയിരിക്കില്ല എന്ന് മത്സരത്തിനു മുന്നേ പല ഫുട്ബോള്‍ പണ്ഡിറ്റ്‌മാരും വിലയിരുത്തിയിരുന്നു.

Leave a comment