European Football Foot Ball Top News

കൈ മേയ് മറന്നു പോരാടാന്‍ സ്വിറ്റ്സര്‍ലാന്‍ഡ്

November 15, 2021

കൈ മേയ് മറന്നു പോരാടാന്‍ സ്വിറ്റ്സര്‍ലാന്‍ഡ്

അവരുടെ ഏറ്റവും പുതിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റോമിൽ നിന്ന് ഒരു പോയിന്റുമായി രക്ഷപ്പെട്ടതിന് ശേഷം, സ്വിറ്റ്‌സർലൻഡ് ബൾഗേറിയയെ തിങ്കളാഴ്ച ലൂസെർനിലേക്ക് ക്ഷണിക്കുന്നു.ഇറ്റലിയുമായി ഒരേ പോയിന്റ്‌ നിലയിലാണ് സ്വിസ് പട നില്‍ക്കുന്നത് എങ്കിലും രണ്ടാം സ്ഥാനത്ത് അവരുള്ളത്.എതിരാളികൾ ആയ ബള്‍ഗേറിയ  കളിക്കുന്നത് അഭിമാനത്തിനും സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരത്തിനും വേണ്ടിയാണ്.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി  ഒന്നേക്കാലിനു  ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയോട് സമനില നേടിയത് സ്വിസ് പടക്ക് ഒരു വരമായി മാറുകയായിരുന്നു.ഇതിലൂടെ പ്ലേ ഓഫ് കളിക്കാതെ തന്നെ യോഗ്യത നേടാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലണ്ടിനു ലഭിച്ചു.ഏഴ് മാസം മുമ്പ് ഇരുവരും  ഏറ്റുമുട്ടിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് അന്ന് സ്വിസ്സ് വിജയം നേടിയത്.

Leave a comment