യോഗ്യത നേടാന്‍ ഇംഗ്ലണ്ടിനു ഒരു പോയിന്‍റും കൂടെ വേണം
ഖത്തറിലേക്കുള്ള അവരുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഒരു പോയിന്റ് മാത്രം മതി ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്.ഇംഗ്ലണ്ട് അവരുടെ അവസാന ലോകകപ്പ് 2022 യോഗ്യതാ പോരാട്ടത്തിൽ തിങ്കളാഴ്ച സാൻ മറിനോയെ നേരിടും.ത്രീ ലയൺസ് ഗ്രൂപ്പ് I റാങ്കിംഗിൽ മൂന്ന് പോയിന്റ് വ്യക്തമായ ലീഡ് നേടി കൊണ്ട് ഒന്നാം സ്ഥാനത്ത് ആണ്.
ഈ ടേമിൽ ഹാരി കെയ്ൻ ടോട്ടൻഹാം ഹോട്സ്പറിനായി അത്ര മികച്ച പ്രകടനം അല്ല കാഴ്ച്ചവക്കുന്നത് എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം അൽബേനിയയെ 5-0ന് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗാരെത് സൗത്ത്ഗേറ്റിനോട് ആദ്യ പകുതിയിൽ ഹാട്രിക്കോടെ തന്റെ മൂല്യം തെളിയിച്ച കെയിന്‍ ഇംഗ്ലണ്ട് നിരക്ക് വലിയ പ്രതീക്ഷകള്‍ ആണ് നല്‍കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































