European Football Foot Ball Top News

വീണ്ടും ഡെംബെലെക്ക് പരിക്ക്

November 5, 2021

വീണ്ടും ഡെംബെലെക്ക് പരിക്ക്

ബാഴ്‌സലോണയിൽ പരുക്കിന്റെ പ്രശ്‌നങ്ങൾക്ക് ഒടുവില്‍ ഒരു വിരാമം വന്നു എന്ന് ഉസ്മാൻ ഡെംബെലെ കരുതി, എന്നാൽ മറ്റൊരു ഹാംസ്ട്രിംഗ് പ്രശ്‌നവുമായി ഫ്രാൻസ് ഇന്റർനാഷണൽ ഫോർവേഡ് വീണ്ടും കളത്തില്‍ നിന്ന് കയറി.ഡൈനാമോ കൈവിനെതിരെ ചാമ്പ്യൻസ് ലീഗ് 1-0ന് വിജയിച്ചപ്പോൾ ബ്ലൂഗ്രാനയ്‌ക്കായി 24 കാരനായ വിംഗർ തന്റെ തിരിച്ചുവരവ്‌ നടത്തി.

ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫിറ്റ്‌നസ് അപ്‌ഡേറ്റ് നൽകിക്കൊണ്ട് ബാഴ്‌സ പറഞ്ഞത് ഇങ്ങനെ ” റൈറ്റ് വിംഗ് ബാക്ക് സെർജിനോ ഡെസ്റ്റിന് നടുവേദന ഉള്ളതിനാല്‍ അദ്ദേഹം അടുത്ത മത്സരത്തില്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവ് ആണ്.ആദ്യത്തെ ടീം കളിക്കാരനായ ഔസ്മാൻ ഡെംബെലെയുടെ ഇടതുവശത്തെ ഹാംസ്ട്രിംഗിന്റെ സെമിമെംബ്രാനോസസ് പേശിക്ക് നേരിയ പ്രശ്നം ഉണ്ട്.”വരാന്‍ ഇരിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രേക്കിന് ഫ്രാന്‍സ് ഇതോടെ ഡെംബെലെയേ തിരിച്ചുവിളിക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.

Leave a comment