വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിനെ മലര്‍ത്തിയടിച്ച് ലിവര്‍പൂള്‍
ബുധനാഴ്‌ച രാത്രി ആൻഫീൽഡിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-0ന് തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗിലേക്കുള്ള തങ്ങളുടെ മികച്ച തുടക്കം ലിവർപൂൾ നിലനിർത്തി കൊണ്ട് തന്നെ അവര്‍ റൗണ്ട് ഓഫ് 16ൽ ഇടം നേടി.ഒക്‌ടോബർ 19 ന് നടന്ന ആദ്യ മത്സരത്തിൽ വാൻഡ മെട്രോപൊളിറ്റാനോയിൽ ലിവർപൂൾ 3-2 ന് അത്‌ലറ്റിയെ തോൽപ്പിച്ചിരുന്നു.
ആദ്യ 20 മിനിറ്റിനുള്ളിൽ ഡിയോഗോ ജോട്ടയും സാഡിയോ മാനെയും ആതിഥേയർക്ക് 2-0 ലീഡ് നൽകി, ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ആണ് രണ്ടു ഗോളുകള്‍ക്കും അവസരം നല്‍കി കൊണ്ട് യുർഗൻ ക്ലോപ്പിന്റെ ടീമിന് 2-0 ലീഡ് നേടി കൊടുത്തത്.മാനെയെ ഫൗൾ ചെയ്തതിന് ഫിലിപ്പെ ചുവപ്പ് കാർഡ് കണ്ടപ്പോൾ ഇടവേളയ്ക്ക് മുമ്പ് അത്‌ലെറ്റിക്ക് മറ്റൊരു തിരിച്ചടി ലഭിച്ചു.ഒരു ജയം മാത്രം നേടിയ അത്ലറ്റികോ പട്ടികയില്‍ മൂനാം സ്ഥാനത്താണ്.






































