പോര്‍ട്ടോക്കെതിരേ സമനില നേടി എസി മിലാന്
ബുധനാഴ്ച സാൻ സിറോയിൽ പോർട്ടോയ്ക്കെതിരെ 1-1 സമനില നേടിയതില്എ സി മിലാൻ സീസണിലെ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് പോയിന്റ് നേടി.പക്ഷെ ഇത് കൊണ്ട് ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാര്ക്ക് പോയിന്റ് നിലയില്‍ വല്ല മാറ്റവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെ ആണ്.
മത്സരം തുടങ്ങി ആറു മിനിറ്റിനുശേഷം ലൂയിസ് ഡയസ് പോർച്ചുഗീസ് ടീമിനെ മുന്നിലെത്തിച്ചു, ആദ്യ പകുതിയിൽ അവർ എസി മിലാനെതിരെ ആധ്യിപത്യം സ്ഥാപിച്ചു.ഇടവേളയ്ക്കുശേഷം ചാൻസൽ എംബെംബയുടെ സെൽഫ് ഗോളിന്റെ ബലത്തില്‍ ആണ് എസി മിലാന് സമനില നേടിയത്.ഇതിനിടെ സ്ലാട്ടന് ഒരു ഗോള്‍ നേടി എങ്കിലും പക്ഷെ റഫറി അത് ഓഫ് സൈഡ് വിളിക്കുകയായിരുന്നു.






































