റൊണാള്‍ഡോ ഫുട്ബോളിലെ “മൈക്കല്‍ ജോര്‍ഡന്‍ “
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി രക്ഷയ്ക്കെത്തിയതിൽ സന്തോഷം വെളിപ്പെടുത്തി.യുണൈറ്റഡിന്റെ അവസാന രണ്ട് യൂറോപ്യൻ ഔട്ടിംഗുകളിലും റൊണാൾഡോ ഡെവിള്‍സിന് തുടർച്ചയായ തിരിച്ചുവരവ് നേടി കൊടുത്തു.റൊണാൾഡോയുടെ പ്രകടനത്തിന് സമമായി ഒലെ ഉപമിച്ചത് പ്രമുഘ NBA താരം ആയ മൈക്കല്‍ ജോര്‍ഡാനെ ആയിരുന്നു.
“അവസാന ഗോൾ, അത് അധികസമയത്ത് ചാമ്പ്യൻഷിപ്പ് നേടുന്ന മൈക്കൽ ജോർഡനെ പോലെ ആയിരുന്നു എനിക്ക് തോന്നിയത്.ഇരുവരും ഏകദേശം ഒരേ നിലവാരം ഉള്ള കളിക്കാര്‍ ആയാണ് എനിക്ക് തോന്നുന്നത്.ഓരോ ദിവസവും അവരുടെ പ്രകടനം മെച്ചപ്പെടുന്നു.”ഫൈനൽ വിസിലിന് ശേഷം മാനേജർ ബീഇൻ സ്‌പോർട്ടിനോട് പറഞ്ഞു.തുടര്‍ച്ചയായ രണ്ടാം മാസവും റൊണാള്‍ഡോ യുണൈറ്റഡിന്റെ “പ്ലേയര്‍ ഓഫ് തി മന്ത് “ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.






































