European Football Foot Ball Top News

എസി മിലാന് തുടര്‍ച്ചയായ അഞ്ചാം വിജയം

November 1, 2021

എസി മിലാന് തുടര്‍ച്ചയായ അഞ്ചാം വിജയം

ഞായറാഴ്‌ച സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ എഎസ് റോമയ്‌ക്കെതിരെ 2-1ന് ജയിച്ചതോടെ ഇറ്റാലിയൻ ടോപ് ഫ്‌ലൈറ്റിൽ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി കൊണ്ട് എസി മിലാന്‍ തങ്ങളുടെ വരവ് അറിയിക്കുന്നു.മുപ്പത്തൊന്നു പോയിന്റ്‌ ഉണ്ടെങ്കിലും ലീഗില്‍ രണ്ടാം സ്ഥാനത്താണ് അവര്‍.അത്ര തന്നെ പോയിന്റ്‌ ഉണ്ടെങ്കിലും ഗോള്‍ ഡിഫറന്‍സ് മൂലം നാപോളി ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തന്റെ 150-ാം സീരി എ ഗോൾ നേടി എന്ന വിശേഷവും ഈ മത്സരത്തിനു ഉണ്ടായി.57 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോള്‍ ആക്കി കൊണ്ട് ഫ്രാങ്ക് കെസ്സി ലീഡ് ഇരട്ടിച്ചു.മത്സരം തീരാന്‍ ഇരിക്കെ റോമയുടെ ആശ്വാസ ഗോള്‍ നേടി കൊണ്ട് സ്റ്റീഫന്‍ എല്‍ ഷരാവി സ്കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി.

Leave a comment