വേര്‍നറിന്റെ മോശം ഫോം ; ടൂഷലിന്റെ ക്ഷമ നശിക്കുന്നു
ശനിയാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഇത്തവണ തങ്ങളുടെ പ്രീമിയര്‍ ലീഗ് രാശി മാറ്റിമറക്കും എന്ന ഉറച്ച നിശ്ചയത്തില്‍ ആണ് ചെല്‍സി.കഴിഞ്ഞത്തിന്‍റെ മുന്നത്തെ സമ്മറില്‍ അനേകം താരങ്ങളെ വാങ്ങി കൂട്ടി എങ്കിലും ഇതിലൊന്നും നിര്‍ത്താന്‍ അവര്‍ക്ക് ഉദ്ദേശം ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ടിമോ വെർണറിന് പകരക്കാരനായി ജനുവരിയിൽ അറ്റലാന്റയ്ക്ക് വേണ്ടി കളിക്കുന്ന കൊളംബിയൻ സ്‌ട്രൈക്കറെ തങ്ങളുടെ പാളിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ചെൽസി. ഡുവാൻ സപാറ്റ കഴിഞ്ഞ സീസണില്‍ പത്തൊന്‍പത് ഗോളുകളും കൂടാതെ ഈ സീസണിലും മികച്ച ഫോം നിലനിര്‍ത്തി കൊണ്ട് ചെല്‍സിയുടെ മാത്രമല്ല യൂറോപ്പിലെ മറ്റ് ടീമുകളുടെയും ശ്രദ്ധ നേടാന്‍ തുടങ്ങിയിരിക്കുന്നു.






































