ടീമിന്‍റെ നിലവാരം തകര്‍ന്നടിയുന്നതില്‍ ഏറെ വിഷമം എന്ന് ആല്‍ബ
കഴിഞ്ഞ ദിവസം അലാവസിനെതിരെ ബ്ലൂഗ്രാന 1-1 ന് നിരാശാജനകമായ സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ബാഴ്‌സലോണ താരം ജോർഡി ആൽബ ക്ലബ്ബിന്റെ പ്രകടനത്തെ വിമർശിച്ചു.49-ാം മിനിറ്റിൽ മെംഫിസ് ഡിപേയിലൂടെ ബാഴ്‌സലോണ ലീഡ് നേടിയെങ്കിലും മൂന്ന് മിനിറ്റിനുള്ളിൽ ലൂയിസ് റിയോജ അലാവസിന് സമനില നേടി കൊടുത്തു.79% പന്തും കൈവശം വച്ച ബ്ലാഗ്രാന ഗെയിമിൽ ആധിപത്യം സ്ഥാപിച്ചു എങ്കിലും മികച്ച അവസരങ്ങള്‍ ഗോള്‍ ആക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.ബാഴ്‌സലോണയ്ക്ക് കഴിഞ്ഞ 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ജയിക്കാനായത്.
“ഒന്നാം സ്ഥാനത്ത് നിന്നും ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്തില്‍ ഏറെ നിരാധയും വിഷമവും ഉണ്ട്.ഞങ്ങൾക്ക് ഗോളുകൾ നേടുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. ഞങ്ങൾ നല്ല രീതിയില്‍ സമ്മര്‍ദം ചെലുത്തി നോക്കി എങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിയുന്നില്ല.” മത്സരശേഷം ആല്‍ബ തന്‍റെ നിരാശ പങ്കുവച്ചു.






































