European Football Foot Ball Top News

ബാഴ്സക്ക് മറ്റൊരു എല്‍ക്ലാസ്സിക്കോ തോല്‍വി

October 25, 2021

ബാഴ്സക്ക് മറ്റൊരു എല്‍ക്ലാസ്സിക്കോ തോല്‍വി

ഞായറാഴ്ച ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസിക്കോയിൽ 2-1 ന് വിജയിച്ച റയൽ മാഡ്രിഡ് ബാഴ്‌സലോണയേയും മാനേജര്‍  റൊണാൾഡ് കോമാനെയും സമ്മർദ്ദത്തിലാക്കി.വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി കൊണ്ട് റയല്‍ ലാലിഗ റേസില്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തി.റയലിന് വേണ്ടി ഡേവിഡ് അലാബ,ലൂക്കാസ് വാസ്ക്വസ് എന്നിവരാണ് ഗോള്‍ നേടിയത്.

വിനിഷ്യസിലൂടെ പല മുന്നേറ്റങ്ങളും കാഴ്ച്ചവച്ച റയല്‍ തങ്ങള്‍ക്ക് കിട്ടിയ എല്ലാ അവസരങ്ങളും മുതലാക്കിയിരുന്നേല്‍ സ്കോര്‍ രണ്ടെണത്തില്‍ ഒതുങ്ങുകയില്ലായിരുന്നു.റയലിന് മുന്നില്‍ താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മേഘകളിലും പിന്നില്‍ നില്‍ക്കുന്ന ബാഴ്സയും അത്ര മോശം പ്രകടനം അയിരുന്നില്ല കാഴ്ച്ചവച്ചത്.എക്സ്ട്രാ ടൈമില്‍ ആണ് രണ്ടു ഗോളിന് പിന്നില്‍ നിന്നിരുന്ന ബാഴ്സ ആദ്യ ഗോള്‍ നേടിയത്.

 

Leave a comment