European Football Foot Ball Top News

വിജയവഴിയില്‍ ചെല്‍സി

October 21, 2021

വിജയവഴിയില്‍ ചെല്‍സി

സ്ട്രൈക്കർമാരായ റൊമേലു ലുക്കാക്കു, ടിമോ വെർണർ എന്നിവർക്ക് പരിക്കേറ്റൂ  കളം വിട്ടു  എങ്കിലും എതിരില്ലാത്ത നാല് ഗോള്‍ നേടി കൊണ്ട് നിലവിലെ ചാമ്പ്യന്‍സ് ലീഗ് വിജയികള്‍  ചെല്‍സി മാല്‍മോയേ തകര്‍ത്തെറിഞ്ഞു.

18 മിനിറ്റിന് ശേഷം കണങ്കാലിന് പരിക്കേറ്റ് ലുക്കാക്കു സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്ന് കളി ഉപേക്ഷിച്ചു, അതേസമയം വെർണറും  പരിക്ക് മൂലം ഹാഫ് ടൈമിന് തൊട്ടുമുമ്പ് കളം വിട്ടു.ഒന്‍പതാം മിനുട്ടില്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍സന്‍ ആണ് ചെല്‍സിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.കായ് ഹവേര്‍ട്ട്സും  രണ്ട് പെനാള്‍ട്ടികളിലൂടെ ഗോള്‍ നേടി കൊണ്ട് ജോര്‍ജീനോയും   ചെല്‍സിക്ക് വേണ്ടി ഗോള്‍ പട്ടികയില്‍ ഇടം നേടി.ലീഗില്‍ രണ്ടാം വിജയം നേടി കൊണ്ട് ചെല്‍സി യുവന്‍ട്ടസിന് കീഴില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Leave a comment