അവിശ്വസനീയമായ തിരിച്ചു വരവ് നടത്തി യുണൈറ്റഡ്
ഇന്നലെ രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ മടക്കി നല്കി കൊണ്ട് യുണൈറ്റഡ് അറ്റ്ലാന്റയേ അട്ടിമറച്ചു.15 -ാം മിനിറ്റിൽ മരിയോ പസാലിക് അറ്റലാന്റയെ മുന്നിലെത്തിച്ചു.28 ആം മിനുട്ടില്‍ മറ്റൊരു ഗോള്‍ നേടി കൊണ്ട് മെരിഹ് ഡെമിരല് ലീഡ് ഇരട്ടിയാക്കി.
ഒലെയുടെ പിള്ളേര് ഇതിനു എല്ലാം മറുപടി നല്‍കിയത് രണ്ടാം പകുതിയില്‍ ആയിരുന്നു.53 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കം ഇട്ടത്.75 ആം മിനുട്ടില്‍ അടുത്ത ഗോള്‍ ഹാരി മഗ്വയര്‍ നേടുകയും ചെകുത്താന്മാര്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത് 81 ആം മിനുട്ടില്‍ റൊണാള്‍ഡോയും ആയിരുന്നു.വിജയത്തോടെ റെഡ് ഡെവിള്‍സ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.






































