യൂറോ ഫൈനല്‍ അക്രമണം ; അടുത്ത യുവേഫ മല്‍സരത്തില്‍ ഇംഗ്ലണ്ടിനു സ്റ്റേഡിയം ബാന്‍
യൂറോ 2020 ഫൈനലിൽ പൊട്ടിപ്പുറപ്പെട്ട ജനക്കൂട്ടത്തിന്റെ പ്രശ്നത്തിന്റെയും അക്രമത്തിന്റെയും ഫലമായി ഇംഗ്ലണ്ട് അവരുടെ അടുത്ത ഹോം ഗെയിം ആയ യുവേഫ മത്സരത്തിൽ അടച്ച വാതിലുകൾക്ക് പിന്നിൽ കളിക്കും.55 വർഷത്തിനിടെ ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍നമെന്റില്‍ ഇംഗ്ലണ്ട് ഇടം നേടിയപ്പോള്‍ ആയിരക്കണക്കിന് ടിക്കറ്റില്ലാത്ത ആരാധകര്‍ വെംബ്ലിയില്‍ പ്രവേശിച്ചു.
പലരും അപകടകരവും ഭയപ്പെടുത്തുന്നതുമായ രംഗങ്ങൾ ആണ് സൃഷ്ട്ടിച്ചത്.മദ്യപാനം, മയക്കുമരുന്ന് കഴിക്കൽ, പൊതു സ്ഥലത്ത് മൂത്രമൊഴിക്കൽ, ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയ അവര്‍ ടൂര്‍നമെന്റില്‍ ഉടനീളം മോശം സ്വഭാവം ആണ് പുറത്തെടുത്തത്.19 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 49 പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചിരുന്നു.ആരാധകരുടെ പെരുമാറ്റത്തിന് ഉത്തരവാദികളായ എഫ്‌എയ്‌ക്കെതിരെയും യുവേഫ നടപടി സ്വീകരിക്കും.ഒരു ലക്ഷം യൂറോയാണ് ഇംഗ്ലീഷ് എഫ് എ നഷ്ട്ടപരിഹാരം ആയി കേട്ടിവക്കേണ്ട തുക.






































