വിജയം ; കോമാന് ആശ്വാസം
വലൻസിയയ്ക്കെതിരെ ഞായറാഴ്ച ക്യാമ്പ് നൗവിൽ 3-1 എന്ന തിരിച്ചുവരവ് നേടി കൊണ്ട് ബാഴ്സ ലാലിഗ കാമ്പെയിനിനെ വരവേറ്റു.അൻസു ഫാത്തി, മെംഫിസ് ഡെപെയ്, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവരുടെ ഗോളുകൾ ആണ് ബാഴ്സക്ക് വലന്‍സിയയെ മറികടക്കാന്‍ കാരണം ആയത്.ഇത് മാനേജർ റൊണാൾഡ് കോമന്റെ മേൽ സമ്മർദ്ദം ലഘൂകരിക്കാനുള്ള സാധ്യത കൂടും.
അതേസമയം, അവരുടെ ആദ്യ നാല് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച ഒരു ചൂടുള്ള തുടക്കത്തിനുശേഷം, വലൻസിയ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ജയം നേടാന്‍ കഴിയാതെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു.ഈ സീസണിലെ പുതിയ സൈനിംഗ് ആയ കുന് അഗ്യൂറോയുടെ അരഞ്ഞെറ്റ മത്സരം ആയിരുന്നു ഇന്നലെ.87 ആം മിനുട്ടില്‍ ആണ് താരം സെര്‍ജിയോ ഡേസ്റ്റിനു പകരം കളത്തില്‍ ഇറങ്ങിയത്.






































