അടുത്ത വർഷത്തോടെ ഓഫ്സൈഡ് കോളുകൾ ഓട്ടോമേറ്റ് ചെയ്യാനാകുമെന്ന് വെംഗർ
ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ 2022 ഓടെ ഓഫ്സൈഡ് കോളുകൾ ഓട്ടോമേറ്റഡ് ആകുമെന്ന് ഫിഫയിലെ ലോക സോക്കർ ഡെവലപ്മെന്റ് ഡയറക്ടർ ആഴ്സീന്‍ വെംഗർ പറഞ്ഞു. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശുപാർശയോട് ഫുട്ബോളിലെ പലരുടെയും എതിർപ്പ് മനസ്സിലായെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വാഴ്ച പാരീസിൽ മാധ്യമങ്ങളോട് സംസാരിച്ച വെംഗർ, സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. “2022 -ൽ ഓഫ്സൈഡ് ഓട്ടോമേറ്റഡ് ആകാൻ ശക്തമായ സാധ്യതയുണ്ട്.ഇപ്പോള്‍ ഒന്നും എനിക്ക് പറയാന്‍ കഴിയില്ല.എന്നാല്‍ റഫറിംഗിലെ അടുത്ത വലിയ വികസനമായിരിക്കും അത്.” വെംഗർ പറഞ്ഞു.ക്ലോസ് ഓഫ്സൈഡ് കോളുകൾ നിലവിൽ വീഡിയോ-അസിസ്റ്റഡ് റഫറിംഗ് (VAR) ആണ് തീരുമാനിക്കുന്നത്, എന്നാൽ പലപ്പോഴും തെറ്റുകള്‍ വരുന്നത് മത്സരത്തിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കുന്നു.






































