” ഓറഞ്ച് വിപ്ലവം “
ലോകകപ്പ് യോഗ്യതയ്ക്കായി ജിബ്രാൾട്ടറിനെ 6-0ന് തോൽപ്പിച്ച കോമാനറെ പോക്കോടെ നഷ്ട്ടമായ ആത്മവിശ്വാസം വീണ്ടെടുത്തു ഹോളണ്ട്.ഇരട്ട ഗോള്‍ നേടി ഡീപെയ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം ഒൻപതാക്കി – യൂറോപ്യൻ ടീമിലെ മറ്റേതൊരു കളിക്കാരനേക്കാളും കൂടുതൽ.വിർജിൽ വാൻ ഡൈക്ക് ഒൻപത് മിനിറ്റിന് ശേഷം ഡീപെയ് നല്കിയ കോർണറിൽ നിന്ന് ഹെഡറില്‍ സ്കോറിംഗ് തുറന്നു,
ഡെൻസിൽ ഡംഫ്രീസ്, അർണൗട്ട് ഡാൻജുമ, ഡോണിയൽ മാലെൻ എന്നിവരും രണ്ടാം പകുതിയില്‍ ഗോള്‍ നേടി കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവച്ചു.ഗ്രൂപ്പ് ജി സ്റ്റാൻഡിംഗിൽ നോർവേയേക്കാൾ രണ്ട് പോയിന്റ് മുന്നിലുള്ള ഡച്ചുകാർക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കുന്നു. നെതർലാൻഡ്സ് അടുത്ത മാസം മോണ്ടിനെഗ്രോയ്ക്കെതിരെയും നോർവേക്കെതിരേ സ്വന്തം തട്ടകത്തിലുമാണ് അവരുടെ അവസാന മത്സരങ്ങള്‍.






































