European Football Foot Ball Top News

ബാഴ്സക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വാന്‍ ഗാള്‍

October 11, 2021

ബാഴ്സക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വാന്‍ ഗാള്‍

നെതർലാന്റ്സ് മാനേജർ ലൂയിസ് വാൻ ഗാൽ മുൻ ക്ലബ്ബായ ബാഴ്സലോണയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി, ക്യാമ്പ് നൂവിൽ കാര്യങ്ങൾ മോശം ആവുമ്പോള്‍ എപ്പോഴും അടി കിട്ടുന്നത് വിദേശികള്‍ക്ക് ആണ് എന്ന് വെളിപ്പെടുത്തി.താരം ഒന്നില്‍ കൂടുതല്‍ റോളുകളില്‍ ക്ലബില്‍ ചിലവഴിച്ചിട്ടുണ്ട്.അതിനാല്‍ ക്ലബ്ബിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ജിബ്രാൾട്ടറിനെതിരായ നെതർലാൻഡ്‌സിന്റെ മത്സരത്തിന് മുമ്പ് സംസാരിച്ച വാൻ ഗാൽ ബാഴ്‌സലോണയിൽ ‘ചരിത്രം ആവർത്തിക്കുകയാണ് എന്നും തന്‍റെ താരമായ് ഡി യോങ്ങിനും തന്‍റെ സഹ താരമായ് റൊണാള്‍ഡ് കൊമാനെയും പിന്തുണച്ചു.”ബാഴ്സലോണയിലെ ആളുകളുടെ പ്രകൃതം അങ്ങനെ ആണ് എന്നും എന്തെങ്കിലും മോശം ആയി പോയാല്‍  അപ്പോള്‍ ആദ്യം പുറത്താവുന്നത് വിദേശികള്‍ ആയിരിക്കും.അത് കൊണ്ടാണ് ഇപ്പോള്‍ കോമാനും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ഇട വരുന്നത്.”അദ്ദേഹം ഡിയാരിയോ സ്പോര്‍ട്ടിനോട് പ[പറഞ്ഞു.

Leave a comment