ആധുനിക ഫുട്ബോളില്‍ തങ്ങളുടെ വേരുറപ്പിക്കാന്‍ സ്പാനിഷ് പട
യുവേഫ നാഷന്‍സ് ലീഗില്‍ സെമി ഫൈനലില്‍ ജയം നേടിയ സ്പെയിന്‍ ഫ്രാന്‍സ് എന്നിവര്‍ ടൂര്‍ണമെന്റ് ഫൈനലില്‍ അടുത്ത തിങ്കളാഴ്ച്ച ഏറ്റുമുട്ടും.ഞായറാഴ്ച്ച വൈകുന്നേരം ലൂസേര്‍സ് ഫൈനലില്‍ ഇറ്റലിയും ബെല്ജിയവും ഏറ്റുമുട്ടും.
ഇറ്റലിയെ വെള്ളം കുടിപ്പിച്ചു കൊണ്ട് വിജയം നേടിയ സ്പെയിന്‍ 2013 കോൺഫെഡറേഷൻ കപ്പിന് ശേഷം ഇത് ആദ്യം ആയാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ അവര്‍ ഫൈനല്‍ വരെ എത്തുന്നത്.കാലം കഴിഞ്ഞു എന്ന് പലരും മുദ്ര കുത്തിയ സ്പാനിഷ് ഫുട്ബോള്‍ പുതിയ രൂപമാറ്റത്തില്‍ ആണ് ഇത്തവണ വന്നിരിക്കുന്നത്.ഈ യുവേഫ നാഷന്‍സ് കപ്പ് നേടാന്‍ ആയാല്‍ ആധുനിക ഫുട്ബോള്‍ മാറിമറയുമ്പോഴും സ്പെയിനിന് അവരുടെ ഫുട്ബോള്‍ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ സാധിക്കുന്നു എന്ന് അവര്‍ക്ക് ഉറപ്പ് വരുത്താന്‍ ആകും.എന്നാല്‍ അത് അത്ര എള്ളൂപ്പം ആകാന്‍ വഴിയില്ല.രണ്ട് ഗോളിന് പിന്നില്‍ നിന്ന് കൊണ്ട് മൂന്നെണ്ണം തിരിച്ചു കൊടുത്തു ആവേശത്തോടെ വരുന്ന ഫ്രഞ്ച് ടീമിന്‍റെ പോരാട്ടവീര്യത്തെ വെല്ലാന്‍ സ്പാനിഷ് താരങ്ങള്‍ നന്നേ വിയര്‍ക്കേണ്ടി വരും.