റോബര്ട്ടോയേ കൂടെ കൂട്ടാന്‍ പെപ്പ്
ബാഴ്സലോണയുമായുള്ള സെർജി റോബർട്ടോയുടെ കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്ക് കാത് കൂര്പിച്ചു ഇംഗ്ലണ്ടിൽ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി.പെപ്പിന് താരത്തിനെ ടീമില്‍ ചേര്‍ക്കാനുള്ള താല്പര്യം ഉണ്ട്.ഈ വാര്‍ത്ത പുറത്ത് വിട്ടത് ഇറ്റാലിയന്‍ സ്പോര്‍ട്ട്സ് മാധ്യമമായ കാല്സിമെര്ക്കാട്ടോയാണ്.
29-കാരന്റെ ഇപ്പോഴത്തെ കരാർ 2022-ൽ അവസാനിക്കും, ബ്ലൗഗ്രാന ഇതുവരെ അദ്ദേഹത്തെ പുതുക്കലുമായി ബന്ധിപ്പിച്ചിട്ടില്ല.താരം കഴിഞ്ഞ സമ്മറില്‍ തന്റെ വേദനം ചുരുക്കാന്‍ ക്ലബ് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.ജനുവരിയിൽ സിറ്റിക്ക് സെർജി റോബർട്ടോയ്ക്കായി നീങ്ങാൻ കഴിയും.അദ്ദേഹത്തിന് കരാർ ചർച്ച ചെയ്യാൻ ഉള്ള സ്വാന്തന്ത്ര്യം ജനുവരിയില്‍ ലഭിക്കും.മിഡ്ഫീല്‍ഡിലും വിംഗ് ബാക്ക് പൊസിഷനിലും കൂടാതെ അറ്റാക്കിംഗ് ഫോര്‍വേഡ് ആയി വരെ കളിപ്പിക്കാന്‍ പറ്റിയ താരം ആണ് റോബര്‍ട്ടോ.