നാല് വിക്കറ്റ് തോല്‍വി ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുന്നു
മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുന്നു.ഇന്നത്തെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മുംബൈയെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയ ഡല്‍ഹി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.മുന്‍ ചാമ്പ്യന്മാര്‍ ആയ മുംബൈക്ക് ഇനി രണ്ടു മത്സരങ്ങളില്‍ വിജയം നേടണം എന്ന് മാത്രമല്ല മറ്റ് ടീമുകളുടെ പ്രകടനവും കണക്കില്‍ എടുക്കണം.
129 റണ്‍സ് നേടിയ മുംബൈ ഡല്‍ഹിക്കെതിരേ ബോളിങ്ങില്‍ അച്ചടക്കം കാണിച്ചു എങ്കിലും അവസാന ഓവറുകളില്‍ ശ്രേയാസ് അയ്യര്‍ – അശ്വിന്‍ എന്നിവരുടെ ഏഴാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ആണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.അവസാന ഓവറില്‍ ജയം നേടാന്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത് നാല് റണ്‍സ്.ആദ്യ ബോള്‍ തന്നെ സിക്സ് നേടി അശ്വിന്‍ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ തല്ലികെടുത്തി.