ആത്മവിശ്വാസ കൊടുമുടുയില്‍ ആര്‍സനലും ബ്രൈറ്റണും
ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രീമിയർ ലീഗ് യുദ്ധത്തിനായി അമേക്സ് സ്റ്റേഡിയത്തിലേക്ക് ആഴ്സണലിനെ സ്വാഗതം ചെയ്യും.കഴിഞ്ഞ തവണ ക്രിസ്റ്റൽ പാലസിനെതിരെ സമനിലയില്‍ ബ്രൈറ്റൺ കുരുങ്ങിയപ്പോള്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി കൊണ്ട് ആര്‍സനല്‍ ഏവരെയും ഞെട്ടിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ നേടിയ ആര്‍സനല്‍ നിലവില്‍ ലീഗില്‍ പത്താം സ്ഥാനത്തും ബ്രൈറ്റൺ ആറാം സ്ഥാനത്തുമാണ്.ഇന്നത്തെ മത്സരത്തില്‍ വിജയം നേടാന്‍ ബ്രൈറ്റണ് കഴിഞ്ഞാല്‍ ,പട്ടികയില്‍ മുകളില്‍ മറ്റ് ടീമുകളും പോയിന്റ് നഷ്ട്ടപ്പെടുത്തിയാല്‍ ചരിത്രം കുറിച്ചു കൊണ്ട് പ്രീമിയര്‍ ലീഗില്‍ തല്‍കാലത്തേക്ക് ഒന്നാം സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിയും.ഇന്ത്യന്‍ സമയം പത്ത് മണിക്ക് ബ്രൈട്ടന്‍ ഹോം സ്റ്റേഡിയം ആയ ഫാല്‍മര്‍ ഗ്രൗണ്ടില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































