European Football Foot Ball Top News

വിജയവഴിയിലെക്ക്‌ മടങ്ങാന്‍ ചെല്‍സി

October 2, 2021

വിജയവഴിയിലെക്ക്‌ മടങ്ങാന്‍ ചെല്‍സി

ടർച്ചയായ മൂന്നാമത്തെ തോൽവി ഒഴിവാക്കാൻ ഉള്ള ശ്രമത്തില്‍ ആണ് ചെല്‍സി.ശനിയാഴ്ച  നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ ചെല്‍സി സതാംട്ടനെ നേരിടും.ബ്ലൂസിന്റെ ഏറ്റവും പുതിയ ടോപ്പ് ഫ്ലൈറ്റ് പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയോട് 1-0 തോറ്റിരുന്നു.കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്ടസിനോടും ചെല്‍സി പരാജയപ്പെട്ടത് ടൂഷളിന്റെ മേല്‍ ഉള്ള സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്.ലാംപാര്‍ഡിന് ശേഷം ഒരിക്കലും ചെല്‍സി അടുപ്പിച്ചു മൂന്നു മത്സരങ്ങളില്‍ തോല്‍വി നേരിട്ടിട്ടില്ല.അതിനാല്‍ എത്രയും പെട്ടെന്ന് വിജയ വഴിയിലേക്ക് മടങ്ങാന്‍ ടൂഷല്‍ തലപുകങ്ങ് ആലോചിക്കും.

നിലവില്‍ ലിവര്‍പൂളില്‍ നിന്നും ഒരു പോയിന്റ്‌ മാത്രം പുറകില്‍ ആണ് ചെല്‍സി.ഒരു വിജയം നേടി കൊണ്ട് ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഒരുപക്ഷേ  അവരെ കൊണ്ട് കഴിയും.ലീഗില്‍ ഒരു വിജയം പോലും നേടാതെ സതാംട്ടന്‍ പട്ടികയില്‍ പതിനാറാം സ്ഥാനത്ത് ആണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് പോരാട്ടം.

 

 

Leave a comment