ബാഴ്സയുടെ സൈനിംഗ് ലിസ്റ്റില്‍ ഇടം നേടി ലിവര്‍പൂള്‍ താരം
ബാഴ്സലോണ ലിവര്‍പൂള്‍ താരം ആയ മുഹമ്മദ് സലായെ ടീമില്‍ എത്തിക്കാന്‍ ഉള്ള നീക്കങ്ങള്‍ പ്രസിഡന്റ് ജോണ് ലപോര്‍ട്ട നടത്തുന്നു എന്ന് റിപ്പോര്‍ട്ട്.താരത്തിന്‍റെ കരാര്‍ കാലാവധി 2023 ജൂൺ 30 ന് കരാർ അവസാനിക്കുന്നു.താരത്തിനെ നിലനിര്‍ത്താന്‍ ക്ലോപ്പിനും ലിവര്‍പൂളിനും ആഗ്രഹമുണ്ട്.എന്നാല്‍ 29 വയസുള്ള താരം ഇതുവരെ ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്വിറ്റ്സർലൻഡിലും മാത്രമേ കളിച്ചിട്ടുള്ളൂ, സ്പാനിഷ് ലീഗ് അറിയാന്‍ അദേഹത്തിന് താല്‍പര്യം ഉണ്ട്.
തുടക്കത്തിൽ, കളിക്കാരന് വേണ്ടി റയൽ മാഡ്രിഡ് റേസില്‍ ചേരുമെന്ന് തോന്നിയെങ്കിലും, ഹാലാൻഡിനൊപ്പം എംബാപ്പയേ കൊണ്ടുവരാനുള്ള സ്വപ്ന പദ്ധതി നടത്താന്‍ പെരെസ് ഒരുക്കങ്ങള്‍ നടത്തി വരുകയാണ്.ചെറിയ തുകക്ക് മൂല്യമുള്ള താരങ്ങളെ കണ്ടെത്താനുള്ള തിരക്കില്‍ ആണ് ബാഴ്സ.ഒരു കൊല്ലത്തിനുള്ളില്‍ മികച്ച ഒരു താരത്തിനെ വെറുതെ നഷ്ട്ടപ്പെടുമോ എന്ന ഭയം ലിവര്‍പൂളിനു ഉള്ളതിനാല്‍ ചെറിയ തുകക്ക് ഡീല്‍ നടക്കാനുള്ള സാധ്യതയുണ്ട്.






































